soorya

soorya ajeesh

Monday, September 28, 2015

മഴതോർന്നു  നില്ക്കെ , ഇളം കുളിർ വീശി നിന്ന ഒരു സായംസന്ധ്യയിൽ .....
മെല്ലെ എൻ  വിരൽ തുമ്പിനാൽ മീട്ടിയ രാഗങ്ങൾ,,
ഞാൻ പോലും അറിയാതെ , ഒരു മൂവന്തി സൂര്യന്റെ കൂടെ ഉറങ്ങാൻ പോയി ..
ഒരു വാക്ക് മിണ്ടാതെ പോയതിൽ പരിഭവമായി നിന്ന എൻ നെറുകയിൽ..
ഒരിളം കാറ്റായി ഒരു കുഞ്ഞു സ്നേഹചുംബനം തന്നു പോയി ...


we need a Good India...nort digital

ഡിജിറ്റല്‍ ഇന്ത്യയല്ല' ഞങ്ങള്‍ക്ക് വേണ്ടത് ഒരു സുരക്ഷിത ഇന്ത്യയാണ്. പ്രധാനമായും ജീവനും സ്വത്തിനും സുരക്ഷിതത്വമുള്ള ഇന്ത്യ. ഭക്ഷ്യസുരക്ഷയുള്ള ഇന്ത്യ. തൊഴില്‍ സുരക്ഷയുമുള്ള ഇന്ത്യ. സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കുന്നവര്‍ക്കെല്ലാം സുരക്ഷിതത്വം നല്‍കാന്‍ കഴിയുന്ന ഇന്ത്യ. എന്ത് തിന്നണം എന്നുവരെ ഫാസിസ്റ്റ് ഭരണകുടം തീരുമാനിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിപാവങ്ങള്‍ ഇന്ത്യയില്‍ അധിവസിക്കുമ്പോള്‍ , പോഷാകാഹാര കുറവ് മൂലം പിഞ്ചുകുഞ്ഞുങ്ങള്‍ ഒരുപാട് മരിച്ചു കൊണ്ടിരിക്കുന്ന നാട്ടില്‍ ഞങ്ങള്‍ക്ക് വേണ്ടത് ഡിജിറ്റല്‍ ഇന്ത്യയല്ല, ഒരു സുരക്ഷിത ഇന്ത്യയാണ്... റെയില്‍ വേ ട്രാക്കില്‍ വീഴുന്ന ഭക്ഷണാവശിഷിഷ്ടങ്ങള്‍ വാരി കഴിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഫ്രീ വൈഫൈ കണക്ഷനും ആവശ്യമില്ല മോഡിജീ... സുക്കര്‍ ബര്‍ഗ്ഗ് മോഡിയുടെ തള്ളില്‍ വീണിട്ടുണ്ടാകാം, പക്ഷെ നമ്മള്‍. ഇന്ത്യയെ കുറിച്ച് ഫൈസ്ബുക്ക് മൊതലാളിയേക്കാള്‍ കൂടുതല്‍ അറിവ് നമുക്കു തന്നെയാണ്. പത്രാസിനുവേണ്ടി നടത്തുന്ന ഇത്തരം കോപ്രായങ്ങളോട് പ്രൊഫൈല്‍ പിക്ചര്‍ ചെയ്ഞ്ച് ചെയ്ത് പോലും സഹകരിക്കാതിരിക്കുക... ഭയമില്ലാത്ത, വിശപ്പില്ലാത്ത ഇന്ത്യ, അതു തന്നെയാണ് ആദ്യം യാഥാര്‍ത്യമാവേണ്ടത്. ഡിജിറ്റല്‍ ഇന്ത്യയല്ല......

Monday, August 17, 2015

Dedicated to my dhyan.....love you kunjooose

ഇളം കാറ്റ് വീശി മെല്ലെ നിൻ കവിളിൽ .....
താരാട്ടിനീണം കേൾക്കുമ്പോൾ ..
പാതിയടഞ്ഞൊരു മിഴികൾ  തുറന്നു നീ...
അമ്മയെനോക്കി ചിരിക്കുമ്പോൾ ...
അതുകാണും നേരമെൻ വിരൽതുമ്പ് മെല്ലെ..
ചാഞ്ചാടിയാടി തലോടി  നിന്നെ.....
അതുനിന്നുള്ളിൽ  ഒരു തൂവൽ  പോലെ
മെല്ലെ മെല്ലെ തഴുകിഉറക്കി ....



Thursday, May 21, 2015

Pranayamo atho snehamo ??

പ്രണയവും.സ്നേഹവും വഴിമാറിപോകുന്നു......പിടിച്ചു വെക്കാന്‍ ശ്രമിക്കുമ്പോഴും......വഴുതിവീഴുന്നു.ഒടുവില്‍ ഇരുട്ടിനെ സ്നേഹിക്കാന്‍
പഠിക്കുന്നു .എകാന്തതയെ കൂട്ടു പിടിക്കുന്നു......നഷ്ടസ്വപ്നങ്ങളെ ഓര്‍ത്ത്‌ ആരും കാണാതെ...കണ്ണീര്‍മഴയോടപ്പം......അണപൊട്ടിഒഴുകുന്നു....അല്ലെങ്കില്‍
അറിയാതെ.......മരണത്തെ സ്നേഹിക്കുന്നു......

Thursday, April 9, 2015

Mazha..!! oru Kulil thennal

മഴ ..!! ഒരു കുളിരാണ് മനസ്സിൽ എന്നും..
മാസ്മര ഭാവത്തിന്റെ അനുഭൂതി നിറക്കുന്ന,,
ഏഴു നിറങ്ങളും മനസ്സിൽ ചിത്രം വരയ്ക്കുന്ന ,,
ഏഴു രാഗങ്ങളും മനസ്സിൽ തംബുരു മീട്ടുന്ന ,,
സപ്ത സാഗരങ്ങളും  മനസ്സിൽ തുളുംബുന്ന ഓളങ്ങൾ പോൽ ,,
മഴത്തുള്ളികൾ മനസ്സിൽ മീട്ട്ടുന്ന ശ്രീരാഗത്തിലും,,
മനസിന്റെ പൂക്കളിൽ തേൻ നുകർന്ന ചിത്രശലഭം പോൽ ,,
അരികിൽ എപ്പോഴോ വന്ന സ്പന്ദനം ആണോ ഈ പ്രണയം ?
അപൂർവ ശ്രീരാഗമി കുളിർമഴ...!!
കണ്ണിൽ കഥകൾ വിരിയിക്കുന്ന പ്രണയമഴ ..!!
അനന്ത സാഗരമീ പ്രണയമഴ ..!!

Monday, April 6, 2015

പറയാതെ വിങ്ങുമെൻ വാക്കുകൾ എന്നുള്ളിൽ
ഒരു നൊംബര കിളിയുടെ മൌനമായ് എപ്പോഴും..
അറിയാതെ ആരോ പാടുന്ന പാട്ടുകൾ ഏറ്റു പാടുന്നു ഞാൻ..
ഉള്ളിലെ മൌനം മറക്കുവാനായി ....

Monday, March 30, 2015

njan

ഞാൻ ഇന്ന് ഒരമ്മ ആണ് ..മോൻ ജനിച്ച  നാൾ മുതൽ  ഞാൻ പാടുന്ന പാട്ടുകൾ എല്ലാം താരാട്ടാണ്.എന്റെ  മനസ്സിൽ  വരുന്ന വരികൾ,എഴുതുന്ന വരികൾ   എല്ലാം താരാട്ടിന്റെ  ഈണം  ആയിരുന്നു... വാത്സല്യം  നിറഞ്ഞ  താരാട്ട് .മോനും പാട്ടുകൾ  ഒരുപാടിഷ്ട്ടമാണ് .അവനും അത് കേട്ടുറങ്ങണം ...ശീലമായി .എനിക്ക് സന്തോഷം  മാത്രമേ ഉള്ളു  അവനു വേണ്ടി.അച്ഛനമ്മമാർ  മക്കളെ വളർ തിയിരുന്നതിന്റെ  വില ഞാൻ മനസ്സിലാകുന്നു .എല്ലാവരും പറയില്ലേ  അമ്മയാകുമ്പോഴെ   അറിയൂ  എന്ന് . അത് എത്ര മാത്രം    സത്യമാണ് .ഞാൻ  വളരെയതികം  ആസ്വദിക്കുന്നു  എന്റെ  ജീവിതം..ഒരു അമ്മ  മനസ്സകാൻ കഴിഞ്ഞതിനു ഞാൻ നന്ദി പറയുന്നു പ്രപന്ജ  ശക്തിയോട് ..എഴുത്തുപുര  ക്ക് വേണ്ടി എന്റെ  മനസ്സിൽ മൂളി നടക്കുന്ന  കുറച്ചു വരികൾ വിനയത്തോടെ ഞാൻ ഇവിടെ  സമർപ്പിക്കുന്നു ...

താരിളം  കുഞ്ഞേ  നീ ഉറങ്ങ്‌ .............
താരാട്ടിനീണം കേട്ടുറങ്ങ് ......

അമ്മേടെ  മുത്തേ  വാവുറങ്ങ് .......
താമര  പൂ  പോൽ  ചായുറങ്ങ് ....

ഓമനകണ്ണാ ആലില കുഞ്ഞേ ...
ആലോലം  താലോലം നീ ഉറങ്ങ്‌ ....

അമ്മേടെ  നെഞ്ചിലെ  ചൂടുള്ള  പൂവിൽ....
പൂമ്പാറ്റ കുഞ്ഞായി  നീഅരികെ .....

അമ്പാടി കണ്ണാ  ഓമന മുത്തേ ...
ചാഞ്ചക്കം  തൊട്ടിലിൽ  നീ ഉറങ്ങു ..

എൻ  മിഴി പൂവിൽ  കാണുന്ന സൂര്യൻ ...
തൂമഞ്ഞിൻ  ഈണം മന്ദാരം  പോൽ ...


നിൻ  ഇളം  ചുണ്ടിൽ  ചോരുന്ന തേൻ കണം ...
വാത്സല്യ  പൂവായി   നീ അരികെ ....

സ്വാന്തനം  നിറയുമെൻമനസ്സെന്നും ....
ഉണ്ണി..നിനക്കായ്  കൂടെ ഉണ്ട് ......

ഊഞ്ഞാലിൽ  മെല്ലെ പൂങ്കാറ്റിൻ തെന്നൽ ...
ആലോലം പൂവായി നീ ഉറങ്ങു .......

നീ  എന്റെ ഉള്ളിലെ  പൂമര  കൊമ്പിൽ ....
സ്നേഹം കൊണ്ടൊരു  ലോകമുണ്ടാക്കി ....

താമര  പൂമിഴി  താരാട്ടുപോലെ ....
താമര കണ്ണാ  നീ ഉറങ്ങ്‌ ...

ആലോലം തെന്നലിൻ  ചാഞ്ചക്കം  പാടുവാൻ ....
താരാട്ടുമൂളുവാൻ   അമ്മയായി .............

ചാഞ്ചക്കം  ചാഞ്ചക്കം ചായുറങ്ങ്....
ചാഞ്ചാടിയാടി നീ ഉറങ്ങു കണ്ണേ .....

ആരീരം രാരീരം ....രാരാരിരാരോ ....
വാവാവോ  വാവാവം  വാവുറങ്ങ്... 





Monday, August 11, 2014

താമര പൂമിഴി  താരട്ടുമായ്‌ ..
താലോലം പാടുന്നോരൂഞ്ഞലായ് ...

ആലോലം പാടുവാൻ കണ്ണനായി ...
നീ എന്റെ ഓമന മുത്തായി ..

Tuesday, May 27, 2014

Thamara .......Tharattu...

മാനത്തിൻ ചോട്ടിൽ താമര വിണ്ണിൽ
താമരപൂപോൽ  നീ വന്നു ...

താമര  കാറ്റായ്   താമര തണ്ടിൽ
താമര മൊട്ടിൻ  താരാട്ടായ്‌ ...

നീ  എൻറെ  താമര കുഞ്ഞല്ലേ ..
നീ എൻറെ  താമര  കണ്ണനല്ലേ ...

ആലോലം പാടുന്നോരോമന കണ്ണാ ...
ആലില കണ്‍കളിൽ  പൊന്നുമ്മ ...



Friday, February 28, 2014

തീരങ്ങൾ തേടും ഓർമ്മകൾ ക്കുള്ളിൽ
വെണ്‍ ശങ്ഘു  പോലൊരു ശലഭം ... 
നീലനിലാവിൻ ഓളങ്ങൾ പോലെ 
അലതല്ലും  നിശ്വാസ മേഖം ..
താമര മൊട്ടിന്റെ  തുമ്പ തിരുന്നൊരു
പൈങ്കിളി നീ എന്റെ   കൂട്ടുകാരി..
മഞ്ഞു നിറഞ്ഞോര ചില്ലകൾക്കുള്ളിലെ
പൂനിലാവിന്റെ     കൂട്ടുകാരൻ .....
നിൻ കാതിൽ  ചൊല്ലിയ  പാട്ടിൻറെ  ഈണം ..
മൂളാ നിതെന്തിത്ര  താമസം .......(തീരങ്ങൾ തേടും )

ഒരു കുഞ്ഞു പാട്ടിൻറെ ഈണങ്ങൾ പോലെ ..
നീ എന്റെ ജീവനിൽ പറന്നുവന്നു ...
മൂകമാം  സന്ധ്യയിൽ  തംബുരു മീട്ടാൻ ..
രാഗങ്ങളെല്ലാം   കൂട്ടുവന്നു ..
ഇനി എത്ര താളം നിൻ  തംബുരുവിൽ ...
ഇനി എത്ര ഈണം   നിൻ  ചുണ്ടുകളിൽ ...( തീരങ്ങൾ തേടും )


ഒരു കുഞ്ഞു പ്രാവിന്റെ മോഹങ്ങൾ  പോലെ...
ഇനിയുള്ള  ജന്മങ്ങൾ നിനക്ക് മാത്രം ..
താമര തണ്ടിൽ  ഈറൻ കാറ്റായി...
അലയുമൊരു   ഊഞ്ഞാൽ  പോലെ ..
നീ എൻ  ഓർമയിൽ പൂക്കാലം ...
നീ  എൻ  ജീവനിൽ  പൊൻ വസന്തം ....(തീരങ്ങൾ തേടും)